എല്ലാ റേഷന്‍ കടകളിലും മാര്‍ച്ചോടെ ഇ-പോസ് മെഷീന്‍: മന്ത്രി

മുണ്ടേരി: ബയോമെട്രിക് സംവിധാനത്തിലൂടെ റേഷന്‍ വിതരണം ചെയ്യാനുള്ള ഇ-പോസ് മെഷീനുകള്‍ മാര്‍ച്ച് 31ഓടെ സംസ്ഥാനത്തെ മുഴുവന്‍ റേഷ ന്‍ കടകളിലും സ്ഥാപിക്കുമെന്ന് മന്ത്രി പി തിലോത്തമന്‍. മുണ്ടേരി ഗ്രാമപ്പഞ്ചായത്തിലെ കാഞ്ഞിരോട്ട് സപ്ലൈകോ മാവേലി സ്റ്റോര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ-പോസ് മെഷീന്‍ സ്ഥാപിച്ചാല്‍ ആരു വിചാരിച്ചാലും കാര്‍ഡുടമയുടെ ഒരു മണി അരിയോ ഗോതമ്പോ കുറയ്ക്കാന്‍ സാധിക്കില്ല. കേന്ദ്രം അനുവദിക്കുന്ന മുഴുവന്‍ ധാന്യവും ജനങ്ങളിലേക്കെത്തും.കേന്ദ്രം അനുവദിക്കുന്ന ധാന്യത്തില്‍ 60 ശതമാനം ജനങ്ങളിലെത്തുന്നുവെന്നും 40 ശതമാനം തിരിമറി ചെയ്യപ്പെടുന്നുവെന്നുമാണ് പഠന റിപോര്‍ട്ടുകള്‍ പറയുന്നത്. തന്റെ അനുഭവത്തില്‍ മറിച്ചാണ്. ഇ-പോസ് മെഷീന്‍ വന്നാല്‍, ഡല്‍ഹി യി ല്‍ ഇരിക്കുന്നവര്‍ക്ക് അറിയാം റേഷന്‍ കടയിലെ ബാലന്‍സ് എന്താണെന്ന്. മുഴുവന്‍ പേരും റേഷന്‍ സാധനങ്ങള്‍ വാങ്ങി ഉപയോഗിക്കണം. അല്ലെങ്കില്‍ നമ്മുടെ വിഹിതം കുറയ്ക്കും. ഇ-പോസ് മെഷീന്‍ വന്നാല്‍ ബാങ്കിങ് സര്‍വീസടക്കം റേഷന്‍ കടകളിലൂടെ നല്‍കാന്‍ കഴിയും. സാധനങ്ങള്‍ക്ക് വില കൂട്ടുന്ന കച്ചവടക്കാര്‍ കരുതിരിയിരിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കെ കെ രാഗേഷ് എംപി മുഖ്യാതിഥിയായി. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ പങ്കജാക്ഷന്‍ ആദ്യവില്‍പന നിര്‍വഹിച്ചു. കെ മഹിജ, പി കെ പ്രമീള, വി ലക്ഷ്മണന്‍, പി സി അഹമ്മദ് കുട്ടി, അമ്പന്‍ രാജന്‍, പി പി മുനീറ, എ അനീഷ, എം ഗംഗാധരന്‍, മുണ്ടേരി ഗംഗാധരന്‍, മുഹമ്മദലി, വി ഫാറൂഖ്, ഇ പി ആര്‍ വേശാല, ജി രാജേന്ദ്രന്‍, കെ കെ രാജന്‍, ശ്രീകാന്ത് വര്‍മ സംസാരിച്ചു.

RELATED STORIES

Share it
Top