എല്ലാ ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വൈഫൈ, സിസിക്യാമറ

ന്യൂഡല്‍ഹി: എല്ലാ ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വൈഫൈയും സിസി ക്യാമറയും ഏര്‍പ്പെടുത്താന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ പ്രഖ്യാപനം. റെയില്‍വേക്ക് 1.48 ലക്ഷം കോടി രൂപ വിഹിതമായി നീക്കിവെച്ചു.600 റെയില്‍വെ സ്‌റ്റേഷനുകള്‍ നവീകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. 4000 കിലോമീറ്റര്‍ റെയില്‍പാത നവീകരിക്കും. പുതിയ 600 സ്‌റ്റേഷനുകള്‍ സ്ഥാപിക്കും. രണ്ട് വര്‍ഷത്തിനകം ആളില്ലാ ലെവല്‍ക്രോസുകള്‍ നിര്‍ത്തലാക്കും. സബര്‍ബന്‍ ശൃംഖലയില്‍ 150 കിലോമീറ്റര്‍ കൂടി ഈ സാമ്പത്തിക വര്‍ഷം. ഇതിനായി 40,000 കോടി ബജറ്റില്‍ നീക്കിവച്ചു.

RELATED STORIES

Share it
Top