എല്ലാ കണ്ണുകളും എച്ച് ഡി കുമാരസ്വാമിയിലേക്ക്

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ആദ്യ ഫലസൂചനകള്‍ തൂക്കുസഭക്ക് സാധ്യത പറയുമ്പോള്‍ എല്ലാ കണ്ണുകളും ജെഡിഎസിന്റെ എച്ച് ഡി കുമാരസ്വാമിയിലേക്ക് നീളുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയും പോലെ ജെഡിഎസ് നിര്‍ണായകമാവും മന്ത്രിസഭ രൂപികരണത്തിന്.രാമനഗരയിലും ചെന്നപട്ടണയിലും മല്‍സരിക്കുന്ന കുമാരസ്വാമി രണ്ടിടത്തും മികച്ച വിജയം നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ബംഗളൂരുവിനു സമീപം പുതിയതായി രൂപീകരിച്ച രാമനഗര ജില്ലയിലാണ് ഈ രണ്ടു മണ്ഡലങ്ങളും. 2004 മുതല്‍ തുടര്‍ച്ചയായ മൂന്നുതവണ കുമാരസ്വാമി രാമനഗരയില്‍നിന്ന് മല്‍സരിച്ചു ജയിച്ചിരുന്നു.

RELATED STORIES

Share it
Top