എല്ലാവരെയും ഒറ്റക്കെട്ടായി കൊണ്ടുപോവും: മുല്ലപ്പള്ളി

ന്യൂഡല്‍ഹി: എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോവുമെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ത്രീകള്‍, യുവാക്കള്‍, മറ്റു ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്കെല്ലാം അര്‍ഹമായ പ്രതിനിധ്യം ഉറപ്പാക്കുമെന്നും മുല്ലപ്പള്ളി ഡല്‍ഹിയില്‍ പറഞ്ഞു. ജനാധിപത്യ മതതേരമൂല്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാവില്ല. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഉറപ്പാക്കും. അച്ചടക്കമില്ലാത്ത ഒരു പ്രസ്ഥാനത്തിനും മുന്നോട്ടുകൊണ്ടു പോവാനാവില്ല. സമരോല്‍സുകമായ അച്ചടക്കം പാര്‍ട്ടിയില്‍ ഉണ്ടാക്കും. ഭാവി പരിപാടികളെക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച നടത്തി രൂപരേഖയുണ്ടാക്കും. പുനസ്സംഘടനയും മറ്റും ചര്‍ച്ചാ വിഷയമാവും. മലബാറില്‍ നിന്ന് 54 വര്‍ഷത്തിനു ശേഷമാണ് കെപിസിസി അധ്യക്ഷന്‍ ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top