എല്ലാം തീരുമാനിക്കപ്പെട്ടതുപോലെ; ഗുജറാത്ത് ഫലത്തില്‍ ഗുരുതര ആരോപണങ്ങളുമായി മാധ്യമപ്രവര്‍ത്തകന്‍

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പു ഫലത്തിലെ വ്യാപകമായ തിരിമറികള്‍ ചൂണ്ടിക്കാണിച്ച് മാധ്യമപ്രവര്‍ത്തകനായ അമരീഷ് മിശ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്. തിരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്‌സൈറ്റില്‍ വിവിധ സമയങ്ങളില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് അമരേഷ് മിശ്ര തന്റെ വാദങ്ങള്‍ നിരത്തുന്നത്. വെബ്‌സൈറ്റിലെ പലസമയങ്ങളിലായുള്ള സ്‌ക്രീന്‍ ഷോട്ടുകളും മിശ്ര പ്രസിദ്ധീകരിച്ചിട്ടുണ്ട്.ബിജെപിയുടെ വിജയവും ലഭിച്ച സീറ്റുകളുമെല്ലാം നേരത്തേ തീരുമാനിക്കപ്പെട്ടതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ വിവിധ സമയങ്ങളില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നുവെന്നാണ് മിശ്ര ഉന്നയിക്കുന്ന പ്രധാന ആരോപണം. 2.03ന് പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് ബിജെപിക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം (ലീഡും ജയവും അടക്കമുള്ളത്) 100 ആയി കണക്കാക്കപ്പെട്ടിരുന്നു. വൈകീട്ട് 8.28നുള്ള കണക്കനുസരിച്ച് ബിജെപിക്ക് ലഭിച്ചത് 99 സീറ്റാണ്. ബിജെപിക്ക്് നൂറിനടുത്ത് സീറ്റ് കിട്ടുമെന്ന് ഉച്ചയ്ക്ക് 12.13 തന്നെ തിരഞ്ഞെടുപ്പു കമ്മീഷന്‍ എങ്ങിനെ അറിഞ്ഞു? വോട്ടെണ്ണല്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ലീഡും ജയവും എന്ന രീതിയില്‍  കണക്കവതരിപ്പിക്കുന്നതിന്റെ യുക്തിയെന്താണെന്നും മിശ്ര ചോദിക്കുന്നു.
മൊത്തം സീറ്റുകളുടെ എണ്ണം നേരത്തേ തീരുമാനിച്ച ശേഷം ഈ സംഖ്യയില്‍ നിന്ന് ബിജെപിക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം കുറയ്ക്കുകയാണുണ്ടായതെന്ന് തോന്നുന്നതായും മിശ്ര ആരോപിച്ചു. ഉച്ചയോടെ തന്നെ ബിജെപി ജയത്തോടടുക്കുന്നതായി പ്രചരിപ്പിച്ചത് മറ്റു പാര്‍ട്ടികളുടെ കൗണ്ടിങ് ഏജന്റുമാരുടെ മനോവീര്യം തകര്‍ക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഉച്ചയ്ക്ക് മുന്‍പു തന്നെ പ്രധാനമന്ത്രി വിജയചിഹ്നം ഉയര്‍ത്തിക്കാണിച്ചതും 12 30 ഓടെ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹിമാചലിലെയും ഗുജറാത്തിലെയും വിജയത്തിന്റെ പേരില്‍ നിയമസഭയില്‍ പ്രമേയം പാസാക്കിയതും ചാനലുകള്‍ ഒരു മണിയോടെ ബിജെപി വിജയിച്ചതായി പ്രഖ്യാപിച്ചതുമെല്ലാം ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും മിശ്ര ചൂണ്ടിക്കാട്ടി.

18ന് ഉച്ചയ്ക്ക് 12.15ന് നോട്ട വോട്ടുകള്‍ 3,71,339 (1.9%) ആയി കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ അന്നേദിവസം രാത്രിയോടെ പുറത്തിറങ്ങിയ അന്തിമ ഫലത്തില്‍ നോട്ട വോട്ടുകളുടെ എണ്ണം കാണിച്ചിട്ടുള്ളത്് 5,51,650 ആണ്. (1.8%). അതായത്് 12 15നും 8.28നും ഇടയില്‍ നോട്ടയുടെ എണ്ണം രണ്ട് ലക്ഷത്തില്‍ താഴെയാണെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ വിശ്വസിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. ഈ സമയത്തിനിടെ നോട്ടയുടെ ശതമാനം 1.9ല്‍ നിന്നും 1.8ലേക്ക് കുറഞ്ഞു.  നോട്ട വോട്ടുകളുടെ എണ്ണം ഏതാണ്ട്് 1.8 ശതമാനമായിരിക്കുമെന്ന്് ഇലക്ഷന്‍ കമ്മീഷന് എങ്ങിനെയാണ് 12.15ന് അറിയാന്‍ സാധിച്ചത് എന്നാണ് മിശ്രയുടെ ചോദ്യം.

ഉച്ചയ്ക്ക് 12.13 ന് കോണ്‍ഗ്രസ് വോട്ട് വിഹിതം 41.4 ശതമാനമായിരിക്കുമെന്ന്് തീരുമാനിക്കപ്പെട്ടിരുന്നു. ദിവസം മുഴുവന്‍ പിന്നിട്ടപ്പോഴേക്കും ഇതില്‍ ചെറിയ മാറ്റങ്ങളേ ഉണ്ടായുള്ളു-41.4%!
അതേ സമയം ഉച്ചയ്ക്ക് 12.13 ന് ബിജെപി വോട്ട് വിഹിതം 49.3%.ആയി കണക്കാക്കപ്പെട്ടിരുന്നു. പിന്നീട് അന്തിമ ഫലത്തില്‍ നേരിയ മാറ്റങ്ങളോടെ അത്് 49.1 ആയി മാറി.
ഉച്ചക്ക് 2.03ഓടെ സ്വതന്ത്രര്‍ക്ക്് ലഭിച്ച മൊത്തം വോട്ടുകളുടെ എണ്ണം 11, 82,560 ആണ്.
ജിഗ്നേഷ് മേവാനിയ്ക്ക ലഭിച്ച വോട്ടുകളുടെ എണ്ണം പ്രഖ്യാപിച്ചിരുന്നില്ല. 5.14 ഓടെ ജിഗ്നേഷിന്റെ വിജയം പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞപ്പോള്‍ സ്വതന്ത്രര്‍ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം 12, 81, 257 ആയി ഉയര്‍ന്നു. അതായത് 20000ല്‍ പരം വോട്ടുകള്‍ക്ക്് മേവാനി വിജയിച്ചപ്പോള്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ വര്‍ധിച്ചിട്ടുണ്ട്. ബാക്കിയെല്ലാം സ്ഥായിയാണെന്ന് കണക്കാക്കിയാല്‍പ്പോലും 2.03ന് സ്വതന്ത്രര്‍ക്ക്് ഇത്രയേറെ വോട്ടുകള്‍ നേടാനായതെങ്ങിനെ ?
ഓരോ മണ്ഡലത്തിലേയും സ്വതന്ത്രര്‍ക്ക് പല സമയങ്ങളില്‍ ലഭിച്ചതായി വ്യക്തമായ വോട്ടുകളുടെ എണ്ണം അതാത് സമയങ്ങളില്‍ ഇലക്ഷന്‍ കമ്മീഷന്‍ പുറത്തുവിട്ട മൊത്തം വോട്ടുകളുടെ കണക്കുകളുമായി യോജിക്കുന്നില്ലെന്നും മിശ്ര ചൂണ്ടിക്കാട്ടി. സ്വതന്ത്രര്‍ക്ക് ലഭിച്ച വോട്ടുകളും ഇലക്ഷന്‍ കമ്മീഷന്റെ കണക്കനുസരിച്ചുള്ള അവരുടെ വ്യക്തിഗത വോട്ടുകളും തമ്മിലും പൊരുത്തക്കേടുകളുണ്ടെന്നും മിശ്ര ചൂണ്ടിക്കാട്ടി.16 മണ്ഡലങ്ങളില്‍ നിന്നായി 48000 വോട്ടുകള്‍ കൂടി കിട്ടിയിരുന്നുവെങ്കില്‍ ബിജെപിയുടെ വോട്ടുവിഹിതവുമായുള്ള എട്ടുശതമാനം വ്യത്യാസത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാതെ തന്നെ കോണ്‍ഗ്രസിന് 93 സീറ്റ് ലഭിക്കുമായിരുന്നുവെന്ന തന്റെ മു്ന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും മിശ്ര ആവര്‍ത്തിച്ചു.

RELATED STORIES

Share it
Top