എലിക്കോട് ജനവാസ മേഖലയില്‍ പുലിയിറങ്ങി പശുവിനെ കൊന്നു

പുതുക്കാട്: പാലപ്പിള്ളി കാരികുളം എലിക്കോട് ജനവാസ മേഖലയില്‍ പുലിയിറങ്ങി പശുവിനെ കൊന്നു. കാരികുളം ഊരാളത്ത് ആസിയയുടെ പശുവിനെയാണ് പുലി പിടികൂടി കൊന്നത്. ജനവാസ കേന്ദ്രത്തിന് സമീപം റബ്ബര്‍ തോട്ടത്തില്‍ ബുധനാഴ്ച രാവിലെ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് പശുവിനെ ചത്ത നിലയില്‍ കണ്ടത്. തോട്ടത്തില്‍ മേഞ്ഞ് നടന്നിരുന്ന പശുവിനെ പുലി പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികള്‍ ടാപ്പിംഗ് നടത്തുന്ന ഭാഗത്താണ് പുലിയിറങ്ങി പശുവിനെ പിടികൂടിയിരിക്കുന്നത്. തോട്ടം തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന പാഡികള്‍ക്ക് സമീപം പുലിയിറങ്ങിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. വെളളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഗ്രാമ പഞ്ചായത്തംഗം ഇ കെ സദാശിവന്റ നേതൃത്വത്തില്‍ നാട്ടുകാര്‍ പുലിയെ തുരത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. രണ്ടു മാസം മുന്‍പ് സമീപ പ്രദേശമായ കുണ്ടായിയില്‍ പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു.

RELATED STORIES

Share it
Top