എറിഞ്ഞൊതുക്കി കിവീസ്; പൊരുതി നിന്ന് ബെയര്‍‌സ്റ്റോക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 290 എന്ന നിലയിലാണുള്ളത്. ജോണി ബെയര്‍സ്‌റ്റോ (97*), ജാക്ക് ലീച്ച് (10*) എന്നിവരാണ് ക്രീസില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത കിവീസിന്റെ പേസ് നിര രണ്ടാം ടെസ്റ്റിലും കരുത്തുകാട്ടിയതോടെ ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം മികച്ച സ്‌കോര്‍ കണ്ടെത്തും മുമ്പേ മടങ്ങി. ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 എന്ന നിലയിലേക്ക് തകര്‍ന്ന ഇംഗ്ലണ്ടിനെ രക്ഷിച്ചത് ബെയര്‍സ്‌റ്റോയുടെയും മാര്‍ക്ക് വുഡിന്റെയും (52) അര്‍ധ സെഞ്ച്വറിയാണ്. ജോ റൂട്ട് (37), മാര്‍ക്ക് സ്‌റ്റോണ്‍മാന്‍ (35) എന്നിവരും ഇംഗ്ലണ്ടിന് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ന്യൂസിലന്‍ഡിന് വേണ്ടി ടിം സൗത്തി അഞ്ച് വിക്കറ്റുകള്‍ പിഴുതപ്പോള്‍ ട്രന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.

RELATED STORIES

Share it
Top