എറണാകുളത്ത് വില്ലേജ് ഓഫിസിന് 70കാരന്‍ തീയിട്ടു

കൊച്ചി: എറണാകുളം ആമ്പല്ലൂരില്‍ വില്ലേജ് ഓഫിസിന് തീയിട്ടു. എഴുപതുകാരനാണ് റിസര്‍വേ നടപടിക്കായി മാസങ്ങള്‍ കയറി ഇറങ്ങിയിട്ടും നടപടി ഉണ്ടാവത്തതിലുള്ള ദേഷ്യത്തില്‍ വില്ലേജ് ഓഫിസിന് തീയിട്ടത്. പെട്രോളൊഴിച്ചാണ് തീയിട്ടതെന്നാണ് വിവരം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.എന്നാല്‍ ഓഫിസിലെ ഫയലുകളെല്ലാം കത്തി നശിച്ചതായാണ് വിവരം.

വില്ലേജ് ഓഫിസറുടെ മുറിയില്‍ കയറിയാണ് ഇദ്ദേഹം തീയിട്ടത്.2016ല്‍ തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വെള്ളറട വില്ലേജ് ഓഫിസില്‍ അജ്ഞാതന്‍ ജീവനക്കാരെ പൂട്ടിയിട്ടശേഷം തീയിട്ടിരുന്നു.

RELATED STORIES

Share it
Top