എറണാകുളത്ത് കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു

ഉദുമ: എറണാകുളത്ത് ബൈക്കും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് മാങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു.എറണാകുളത്ത് വസ്ത്രക്കമ്പനിയിലെ സെയില്‍സ് എക്‌സിക്യുട്ടീവും മാങ്ങാട്ടെ ഓട്ടോ ഡ്രൈവര്‍ കെ.എം മൊയ്തീന്റെ മകനുമായ ദില്‍ഷാദ്(25)ആണ് മരിച്ചത്.ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ദില്‍ഷാദ് ഓടിച്ച ബൈക്ക് കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.വിവരമറിഞ്ഞ് ബന്ധുക്കള്‍ എറണാകുളത്തേക്ക് പുറപ്പെട്ടു. മാതാവ്: കെ.എ സഫിയ. സഹോദരങ്ങള്‍: നൗഷാദ്, റാഷിദ്, മൂസ, ഹഫീഫ, നസീമ, നാബിറ.മയ്യത്ത് നാളെ വൈകിട്ടോടെ വീട്ടിലേക്ക് കൊണ്ടുവരും. പൊതുദര്‍ശനത്തിന് വെച്ച ശേഷം രാത്രി കോട്ടിക്കുളം ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

RELATED STORIES

Share it
Top