എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ തീവണ്ടി പാളം തെറ്റി

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ യാര്‍ഡില്‍ ഷണ്ടിങിനിടെ പാസഞ്ചര്‍ തീവണ്ടിയുടെ ഡീസല്‍ എന്‍ജിനും എസ്എല്‍ആര്‍ ബോഗിയും പാളം തെറ്റി. സിഗ്‌നല്‍ ശ്രദ്ധിക്കാതെ ലോക്കോ പൈലറ്റ് എന്‍ജിന്‍ മുന്നോട്ടെടുത്തതാണ് അപകടകാരണമെന്നാണു പ്രാഥമിക വിലയിരുത്തല്‍. ലോക്കോ പൈലറ്റ് എല്‍ദോ പോളിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
സൗത്ത് റെയില്‍വേ സ്‌റ്റേഷന്റെ തെക്കുഭാഗത്തെ എട്ടാം നമ്പര്‍ പാളത്തിലെ ട്രാക്ക് പോയിന്റില്‍ ഇന്നലെ രാവിലെ 7.25നായിരുന്നു അപകടം. എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ രാവിലെ എത്തിയ കോട്ടയം-എറണാകുളം പാസഞ്ചര്‍ ട്രെയിനിന്റെ എസ്എല്‍ആര്‍ ബോഗി ഇതില്‍ നിന്നു വേര്‍പെടുത്തി ഷൊര്‍ണൂര്‍ പാസഞ്ചറിന് പിന്നില്‍ ഘടിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഷണ്ടിങ്. ആറാം നമ്പര്‍ പ്ലാറ്റ്‌ഫോമിലായിരുന്നു ഷൊര്‍ണൂര്‍ പാസഞ്ചര്‍. ഈ പ്ലാറ്റ്‌ഫോമിലെ 10ാം നമ്പര്‍ ട്രാക്കിലേക്ക് പ്രവേശിക്കാനുള്ള ട്രാക്ക് പോയിന്റില്‍ സിഗ്‌നല്‍ തെറ്റിച്ച് എന്‍ജിന്‍ എത്തിയപ്പോഴാണ് പാളം തെറ്റിയത്.
അപകടമുണ്ടായി ഒന്നര മണിക്കൂറിനുള്ളില്‍ ബോഗി പുനസ്ഥാപിച്ചെങ്കിലും എന്‍ജിന്‍ പാളത്തിലാക്കാന്‍ ആറു മണിക്കൂര്‍ വേണ്ടിവന്നു. റെയില്‍വേ ഖലാസികളും മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗവും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെ ഷണ്ടിങ് എന്‍ജിന്‍ പാളത്തില്‍ കയറ്റി. അപകടം മറ്റു തീവണ്ടി ഗതാഗതത്തെ ബാധിച്ചില്ലെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു.കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ യാര്‍ഡില്‍ ഷണ്ടിങിനിടെ പാസഞ്ചര്‍ തീവണ്ടിയുടെ ഡീസല്‍ എന്‍ജിനും എസ്എല്‍ആര്‍ ബോഗിയും പാളം തെറ്റി. സിഗ്‌നല്‍ ശ്രദ്ധിക്കാതെ ലോക്കോ പൈലറ്റ് എന്‍ജിന്‍ മുന്നോട്ടെടുത്തതാണ് അപകടകാരണമെന്നാണു പ്രാഥമിക വിലയിരുത്തല്‍. ലോക്കോ പൈലറ്റ് എല്‍ദോ പോളിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
സൗത്ത് റെയില്‍വേ സ്‌റ്റേഷന്റെ തെക്കുഭാഗത്തെ എട്ടാം നമ്പര്‍ പാളത്തിലെ ട്രാക്ക് പോയിന്റില്‍ ഇന്നലെ രാവിലെ 7.25നായിരുന്നു അപകടം. എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ രാവിലെ എത്തിയ കോട്ടയം-എറണാകുളം പാസഞ്ചര്‍ ട്രെയിനിന്റെ എസ്എല്‍ആര്‍ ബോഗി ഇതില്‍ നിന്നു വേര്‍പെടുത്തി ഷൊര്‍ണൂര്‍ പാസഞ്ചറിന് പിന്നില്‍ ഘടിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഷണ്ടിങ്. ആറാം നമ്പര്‍ പ്ലാറ്റ്‌ഫോമിലായിരുന്നു ഷൊര്‍ണൂര്‍ പാസഞ്ചര്‍. ഈ പ്ലാറ്റ്‌ഫോമിലെ 10ാം നമ്പര്‍ ട്രാക്കിലേക്ക് പ്രവേശിക്കാനുള്ള ട്രാക്ക് പോയിന്റില്‍ സിഗ്‌നല്‍ തെറ്റിച്ച് എന്‍ജിന്‍ എത്തിയപ്പോഴാണ് പാളം തെറ്റിയത്.
അപകടമുണ്ടായി ഒന്നര മണിക്കൂറിനുള്ളില്‍ ബോഗി പുനസ്ഥാപിച്ചെങ്കിലും എന്‍ജിന്‍ പാളത്തിലാക്കാന്‍ ആറു മണിക്കൂര്‍ വേണ്ടിവന്നു. റെയില്‍വേ ഖലാസികളും മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗവും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെ ഷണ്ടിങ് എന്‍ജിന്‍ പാളത്തില്‍ കയറ്റി. അപകടം മറ്റു തീവണ്ടി ഗതാഗതത്തെ ബാധിച്ചില്ലെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top