എറണാകുളം ജില്ലയില്‍ നാളെ ഹര്‍ത്താല്‍കൊച്ചി: എറണാകുളം ജില്ലയില്‍ നാളെ ഹര്‍ത്താല്‍. മുസ്‌ലിം ഏകോപന സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹാദിയക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിലേക്ക് ഇന്ന് നടത്തിയ മാര്‍ച്ചിനെതിരെ പോലീസ് ലാത്തിചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
ഇസ്‌ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ വിവാഹം റദ്ദാക്കിയ വിധി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്‌ലിം ഏകോപന സമിതി ഹൈകോടതിയിലേക്ക് മാര്‍ച്ച് നടത്തിയത്. രാവിലെ 11 മണിയോടെ മണപ്പാട്ടിപ്പറമ്പില്‍ നിന്ന് പ്രകടനവുമായെത്തിയ പ്രവര്‍ത്തകരെ സെന്റ് ആല്‍ബര്‍ട്‌സ് കോളേജിന് സമീപം ബാരിക്കേഡ് കെട്ടി പോലീസ് തടയുകയായിരുന്നു.പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. തുടര്‍ന്ന് നടത്തിയ ലാത്തിചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

RELATED STORIES

Share it
Top