എരുമേലി തുമരംപാറയില്‍ കാട്ടാന കൃഷി നശിപ്പിച്ചു
fousiya sidheek2017-06-30T11:14:06+05:30
എരുമേലി: എരുമേലി തുമരംപാറയില്‍ കാട്ടാന കൃഷി നശിപ്പിച്ചു. ശബരിമല വനപാതയ്ക്ക് സമീപത്തെ വീടുകളിലെ കൃഷിയാണ് നശിപ്പിച്ചത്.കിഞ്ഞ രാത്രിയില്‍ എട്ട് ആനകളാണ് കൂട്ടത്തോടെ എത്തിയത്. പ്ലാവ്, മാവ്, തെങ്ങ് തുടങ്ങിയ മരങ്ങള്‍ പിഴുതുമാറ്റിയെന്ന്് തെക്കെമാവുങ്കമണ്ണില് ഇബ്രാഹിംകുട്ടി പറഞ്ഞു. കയ്യാലകള്‍ ചവിട്ടിനിരത്തി വഴി നിര്‍മിച്ചാണ് ആനകള്‍ എത്തിയത്. ഇബ്രാഹിം കുട്ടിയുടേതടക്കം നിരവധിപേരുടെ പറമ്പുകളും വിളകളും ചവിട്ടിമെതിച്ച നിലയിലാണ്. ചക്ക കിട്ടാനായി പ്ലാവുകള്‍ കുലുക്കി ആനകള്‍ മറിച്ചിട്ട നിലയിലാണ്. പിഴുതെറിഞ്ഞ തെങ്ങുകളിലെ ഓലകള്‍ വലിച്ചുകീറി ഭക്ഷണമാക്കിയാണ് സ്ഥലം വിട്ടത്. വാഴ, കപ്പ എന്നിവയെല്ലാം പൂര്‍ണമായി നശിച്ചു. പനച്ചിക്കല്‍ സജിമോന്‍, കാഞ്ഞിമല തങ്കപ്പന്, ആനക്കല്ല് നൗഷാദ്, ദാമോദരന്‍, ബാബു എന്നിവരുടെ കൃഷികള്‍ വ്യാപകമായി നശിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ് സ്ഥലം സന്ദര്‍ശിച്ചു നാശനഷ്ടങ്ങള്‍ വിലയിരുത്തി. സൗരോര്‍ജ വേലികള്‍ വനാതിര്‍ത്തികളില്‍ സ്ഥാപിക്കാമെന്നു ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ ഉറപ്പുനല്‍കിയെന്ന് മാഗി ജോസഫ് നാട്ടുകാരെ അറിയിച്ചു. വന്യജീവികള്‍ കാടിറങ്ങുന്നത് തടയാന്‍ വനം വകുപ്പിന്റെ പ്രഖ്യാപനങ്ങളല്ലാതെ നടപടികള്‍ സ്വീകരിക്കാറില്ലെന്നു നാട്ടുകാര്‍ പറയുന്നു.