എരമംഗലത്ത് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം; ഇരുവിഭാഗത്തിനും പരിക്ക്‌

പൊന്നാനി: വെളിയങ്കോട് എരമംഗലത്ത് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും, ആ ര്‍എസ്എസ് പ്രവര്‍ത്തകനും പരിക്ക്.
വിഷു ദിനത്തില്‍ പുലര്‍ച്ചെ എരമംഗലം കോതമുക്ക് പിവിജി നഗറിലാണ് സംഘര്‍ഷമുണ്ടായത്. അക്രമത്തില്‍ ഡി വൈഎഫ്‌ഐ എരമംഗലം മേഖലാ സെക്രട്ടറി ബിജു, ആര്‍എസ്എസ്. പ്രവര്‍ത്തകനായ സതീശന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിഷുക്കണിക്കായി പുലര്‍ച്ചെ പോയ കുട്ടികളെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ആര്‍എസ് എസുകാ ര്‍ സംഘം ചേര്‍ന്ന് ബിജുവിനെ ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിച്ചു പരിക്കേ ല്‍പ്പിച്ചതായി സിപിഎം ആരോപിച്ചു.
പരിക്കേറ്റ ബിജുവിനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വിഷു ദിനത്തില്‍ പുലര്‍ച്ചെ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വിഷുക്കണിക്കിടെ സിപിഎമ്മുകാര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ബിജെപിനേതാക്കള്‍ പറഞ്ഞു. അക്രമത്തില്‍ പരിക്കേറ്റ സതീശനെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ ഇരുകൂട്ടരും പോലിസി ല്‍ പരാതി നല്‍കി.

RELATED STORIES

Share it
Top