എയ്ഡ്‌സ് രോഗിക്ക് ചികില്‍സ നിഷേധിച്ച ആശുപത്രികള്‍ക്ക് എതിരേ അന്വേഷണം

ന്യൂഡല്‍ഹി: എയ്ഡ്‌സ് രോഗിക്ക് ചികില്‍സ നിഷേധിച്ച ആശുപത്രികളുടെ നടപടിയെ കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. ഡല്‍ഹിയിലെ ലോക് നാരായണ്‍ ജയ്പ്രകാശ് നാരായണ്‍ ആശുപത്രി, ബാബു ജഗ്ജീവന്‍ റാം സ്മാരക ആശുപത്രി എന്നിവ എയ്ഡ്‌സ് രോഗിക്ക് ചികില്‍സ നിഷേധിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റി രൂപീകരിക്കണമെന്നു സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.
2017ലെ എച്ച്‌ഐവി ആന്റ് എയ്ഡ്‌സ് ആക്റ്റ് ലംഘിച്ച ആശുപത്രികള്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് തന്റെ ഇടതു കാലിന്റെ സര്‍ജറിയും മറ്റു മെഡിക്കല്‍ ചികില്‍സയും നിഷേധിച്ചെന്നു ചൂണ്ടിക്കാട്ടി എയ്ഡ്‌സ് രോഗിയായ ഹരജിക്കാരന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, എ കെ ചൗള എന്നിവരടങ്ങിയ ബെഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

RELATED STORIES

Share it
Top