എയ്ഡന്‍ മാര്‍ക്രമിന് മാച്ച് ഫീയുടെ 20 ശതമാനം പിഴ
ജോഹന്നാസ്ബര്‍ഗ്: ശനിയാഴ്ച  ഇന്ത്യക്കെതിരേ നടന്ന നാലാം ഏകദിന മല്‍സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്ക് മൂലം സമയം നഷ്ടപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമിന് ഐസിസി മാച്ച് ഫീയുടെ 20 ശതമാനം പിഴ ഏര്‍പ്പെടുത്തി. ഇന്ത്യന്‍ ബാറ്റിങ് അവസാനിക്കുമ്പോള്‍ അനുവദിച്ച സമയത്തിലും ഒരു ഓവര്‍ പിന്നിലായിരുന്നു ദക്ഷിണാഫ്രിക്ക. ഇതോടെ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റാണ് താരത്തിന് പിഴ ഏര്‍പ്പെടുത്തുകയായിരുന്നു.  അതേപോലെ ടീമിലെ മറ്റ് താരങ്ങള്‍ക്ക് 10 ശതമാനവും പിഴ ഏര്‍പ്പെടുത്തി. ഒരു വര്‍ഷത്തിനുള്ളില്‍ ഇനിയും ഓവര്‍ നിരക്ക് മൂലം മാര്‍ക്രമിന്റെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്ക പിഴ ലഭിച്ചാല്‍ മാര്‍ക്രമിന് സസ്‌പെന്‍ഷന്‍ നേരിടേണ്ടി വരും.

RELATED STORIES

Share it
Top