എയ്ഡഡ് സ്‌കൂള്‍ നോണ്‍ടീച്ചിങ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം

തൃശൂര്‍: കേരള എയ്ഡഡ് സ്‌കൂള്‍ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം മൂന്ന്, നാല്, അഞ്ച് തിയതികളില്‍ വിവേകോദയം ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തും. ഇന്നു വൈകീട്ട് നാലിന് സംസ്ഥാന പ്രസിഡന്റ് പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തില്‍ തുടക്കമാകും. നാലിന് രാവിലെ പത്തിന് വിദ്യാഭ്യാസ സെമിനാര്‍ നടത്തും.
അഞ്ചിന് രാവിലെ 11ന് നടക്കുന്ന സമ്മേളനം മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി എസ സുനില്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ മുരളി പെരുനെല്ലി, ജോണ്‍ ഫെര്‍ണാണ്ടസ്, മേയര്‍ അജിത ജയരാജന്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30ന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് തോമസ് മാത്യു അധ്യക്ഷത വഹിക്കും. അനില്‍ അക്കര എംഎല്‍എ വിദ്യാഭ്യാസ അവാര്‍ഡു ദാനം നിര്‍വഹിക്കും.
അധ്യാപക വിദ്യാര്‍ഥി അനുപാതം കുറച്ചതു പോലെ അനധ്യാപക വിദ്യാര്‍ഥി അനുപാതവും കുറയ്ക്കുക, ഹയര്‍ സെക്കന്‍ഡറിയില്‍ അനധ്യാപക തസ്തികകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്ത് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.  എന്‍ വി മധു, സി പി ആന്റണി, സി സി ഷാജു, എം ദീപുകുമാര്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് വി ഐ ജോയ്  പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top