എയിംസ്: ബഹുജന കണ്‍വന്‍ഷന്‍ 21ന്

കാസര്‍കോട്: സംസ്ഥാനത്തിന് അനുവദിച്ച ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ജില്ലയില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ 21ന് രാവിലെ പത്തിന് കാസര്‍കോട് കോഓപറേറ്റീവ് ബാങ്ക് ഹാളില്‍ ബഹുജന കണ്‍വന്‍ഷന്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൂടംകുളം ആണവവിരുദ്ധ സമര നേതാവ് എസ് പി ഉദയകുമാര്‍ ഉദ്ഘാടനം ചെയ്യും.
സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ യോഗത്തില്‍ സംബന്ധിക്കും. എന്‍ഡോസള്‍ഫാന്‍ ദുരന്തം സൃഷ്ടിച്ച കാസര്‍കോടിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയില്‍ തന്നെ എയിംസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെടാന്‍ ബഹുജന അഭിപ്രായ സ്വരൂപണം ഉണ്ടാക്കാനാണ് കണ്‍വന്‍ഷന്‍ നടത്തുന്നത്. വിദഗ്ധ ചികില്‍സാ സൗകര്യം ഇല്ലാത്ത കാസര്‍കോട് എയിംസ് അനുവദിക്കണമെന്നും ഇതിന് കക്ഷി ഭേദമന്യേ എല്ലാവരേയും അണിനിരത്താനാണ് പീഡിത ജനകീയ മുന്നണിയുടെ ശ്രമമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മുനീസ അമ്പലത്തറ, നാരായണന്‍ പേരിയ, കെ ചന്ദ്രാവതി, അരുണി കാടകം, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top