എയിംസ് ഡോക്ടര്‍ക്ക് മര്‍ദനം: കനയ്യകുമാറിന് എതിരേ കേസ്

പട്‌ന: പട്‌ന എയിംസിലെ ജൂനിയര്‍ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും മര്‍ദിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ പ്രസിഡന്റ് കനയ്യകുമാറിനും 100ഓളം അനുയായികള്‍ക്കുമെതിരേ പോലിസ് കേസെടുത്തു.
എയിംസില്‍ പ്രവേശിപ്പിച്ച പഴയ സഹപ്രവര്‍ത്തകനെ കാണാന്‍ ഞായറാഴ്ച രാത്രി കനയ്യകുമാറും അനുയായികളും എത്തിയപ്പോഴായിരുന്നു സംഭവം. ഡോക്ടറെ മര്‍ദിക്കുന്നത് തടയാനെത്തിയപ്പോഴാണ് സുരക്ഷാ ജീവനക്കാരനും മര്‍ദനമേറ്റതെന്ന് പോലിസ് പറഞ്ഞു.
കുമാറിനെതിരേ നടപടിയും ആശുപത്രിയില്‍ മതിയായ സുരക്ഷയും ഒരുക്കിയില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top