എയിംസ് ആവശ്യപ്പെട്ട് ഉപവാസം

കാസര്‍കോട്: കേരളത്തിനനുവദിച്ച എയിംസ് ജില്ലയില്‍ സ്ഥാപിക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കേന്ദ്രം നല്‍കേണ്ട 200 കോടി അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പുതിയ ബസ് സ്റ്റാന്റിലെ ഒപ്പുമരച്ചോട്ടില്‍ ഉപവാസം നടത്തി. ഹസന്‍ മാങ്ങാട്, രാജന്‍ കരിവെള്ളൂര്‍, സന്തോഷ് പനയാല്‍, സൂഭാഷ് ചീമേനി, വേണു മാങ്ങാട് എന്നിവരാണ് ഉപവസിച്ചത്.
സഹജീവികള്‍ക്ക് ആശ്വാസം പകരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി എന്‍വിസാജിന്റെ ഒപ്പുസമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ആറു ചിത്രകാരന്മാര്‍ ഒപ്പുമരച്ചോട്ടില്‍ ചിത്രങ്ങള്‍ വരച്ചു. രാജേന്ദ്രന്‍ പുല്ലൂര്‍, ജ്യോതി ചന്ദ്രന്‍, വിനോദ് അമ്പലത്തറ, സജീന്ദ്രന്‍ കാറഡുക്ക്, കെഎച്ച് മുഹമ്മദ്, സാഹിറ റഹ്മാന്‍ എന്നിവരാണ് ചിത്രങ്ങള്‍ വരച്ചത്. നിരവധി വിദ്യാലയങ്ങളിലെ കുട്ടികള്‍ ഒപ്പുമരച്ചോട്ടിലെത്തി സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.

RELATED STORIES

Share it
Top