എയിംസില്‍ കശ്മീരി വിദ്യാര്‍ഥിയെ കാണാതായി

ഭുവനേശ്വര്‍: ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) നിന്നു കശ്മീരി വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. ജമ്മു-കശ്മീരിലെ കുപ്‌വാര ജില്ലയില്‍ നിന്നുള്ള സുഹൈല്‍ ഇഅ്ജാസിനെയാണ് ഭുവനേശ്വറിലെ എയിംസില്‍ നിന്നു കാണാതായത്.
ഫെബ്രുവരി 9നാണ് എംബിബിഎസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ഇഅ്ജാസ് ഹോസ്റ്റലില്‍ നിന്നു പോയത്. കൂട്ടുകാരോടൊപ്പം ചണ്ഡീഗഡില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ഇഅ്ജാസ് ഫെബ്രുവരി 17നു മടങ്ങിയെന്നു വിവരം ലഭിച്ചതായി പോലിസ് കമ്മീഷണര്‍ വൈ ബി ഖുറാനിയ പറഞ്ഞു. എന്നാല്‍, ഹോസ്റ്റലില്‍ തിരിച്ചെത്താനുള്ള തിയ്യതിയിലും ഇഅ്ജാസിനെ കാണാത്തതിനെ തുടര്‍ന്ന് അധികൃതര്‍ വീട്ടില്‍ വിവരമറിയിക്കുകയും ഫെബ്രുവരി 18ന് പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു.
ഫെബ്രുവരി 7നാണ് സു ൈഹല്‍ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടതെന്ന് പിതാവ്  പോലിസിനെ അറിയിച്ചു. പശ്ചിമ ബംഗാളിലെ ഹൗറയില്‍ ഇഅ്ജാസിനെ കണ്ടെന്ന റിപോര്‍ട്ടിനെ തുടര്‍ന്ന് ഹൗറ പോലിസ് സ്‌റ്റേഷനുമായും സിഐഡി വകുപ്പുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top