എയര്‍ കേരള പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആരംഭിക്കാന്‍ ആലോചിച്ചിരുന്ന എയര്‍ കേരള വിമാന സര്‍വീസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.  ആഭ്യന്തര മേഖലയില്‍ 5 വര്‍ഷത്തെ വിമാന ഗതാഗത പരിചയം വേണമെന്ന പഴയ നിബന്ധന ഒഴിവാക്കിയിട്ടുണ്ടെങ്കിലും 20 വിമാനങ്ങള്‍ വേണമെന്ന നിബന്ധന നിലനില്‍ക്കുന്നത് എയര്‍ കേരളയ്ക്ക് തടസ്സമാവുമെന്നതിനാലാണ് പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top