എയര്‍ കേരള പദ്ധതിയുമായി മുന്നോട്ടുപോവും: കെ സി ജോസഫ്

തിരുവനന്തപുരം: നിലവിലുള്ള വ്യവസ്ഥകളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് അനുവദിക്കുന്ന പക്ഷം എയര്‍ കേരള പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് നോര്‍ക്ക മന്ത്രി കെ സി ജോസഫ് പറഞ്ഞു.
രാജ്യാന്തര സര്‍വീസ് നടത്തണമെങ്കില്‍ ആഭ്യന്തര സര്‍വീസ് സെക്ടറില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പ്രവര്‍ത്തനപരിചയവും സ്വന്തമായി 20 വിമാനങ്ങളും വേണമെന്ന വ്യവസ്ഥയില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചെന്നാണ് അറിയുന്നത്. 2006ല്‍ തുടക്കംകുറിച്ച പദ്ധതിയാണ് എയര്‍ കേരള എന്ന ആശയം. സംസ്ഥാന സര്‍ക്കാര്‍ എയര്‍ കേരള പദ്ധതി നടപ്പാക്കുന്നതില്‍ ഇതിനകം ഏറെ മുന്നോട്ടു പോയിട്ടുണ്ട്.
അടുത്തകാലത്തായി എയര്‍ലൈന്‍ പോളിസിയുടെ കരട് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിക്കുകയും വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കുന്നതുള്‍പ്പെടെയുള്ള ആവശ്യം വിശദമാക്കി കേന്ദ്രസര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
കേന്ദ്രം ഇളവുകള്‍ അനുവദിച്ചാല്‍ പദ്ധതിയുമായി മുന്നോട്ടുപോവുമെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top