എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി ഇറക്കി

ചെന്നൈ: മുംബൈയില്‍ നിന്നു ചെന്നൈയിലേക്കു പറക്കുകയായിരുന്ന എയര്‍ ഇന്ത്യാ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനം ഇറക്കുന്നതിനു മുമ്പ് അഗ്നിരക്ഷാ സേനയ്ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. വിമാനത്തില്‍ 111 യാത്രക്കാരും ജോലിക്കാരും ഉണ്ടായിരുന്നു. വിമാനമിറങ്ങിയ ശേഷം യാത്രക്കാരെ ഒഴിപ്പിച്ചു. പിന്നീട് സാങ്കേതിക തകരാര്‍ പരിഹരിച്ച ശേഷം വിമാനം ഡല്‍ഹിയിലേക്കു പറന്നുവെന്നും വിമാനത്താവള അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top