എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരിവിറ്റഴിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ കേന്ദ്രം വിറ്റഴിക്കാനൊരുങ്ങുന്നു. ഓഹരിവില്‍പന സംബന്ധിച്ച് ഇന്നലെ പുറത്തിറക്കിയ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇത്തരത്തില്‍ വന്‍തോതില്‍ ഓഹരി വിറ്റഴിക്കുന്നതിലൂടെ കമ്പനിയുടെ മാനേജ്‌മെന്റ് നിയന്ത്രണമടക്കം ഇതോടെ സ്വകാര്യവല്‍ക്കരിക്കപ്പെടും.
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസ് ലിമിറ്റഡ് (സാറ്റ്‌സ്) അടക്കമുള്ള സഹസ്ഥാപനങ്ങളുടെയും ഒാഹരികള്‍ വിറ്റഴിക്കുന്നതിനു നേരത്തേ തന്നെ വ്യോമയാന മന്ത്രാലയം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.  ഓഹരിവില്‍പന സംബന്ധിച്ച നടപടിക്രമങ്ങളുടെ ഉപദേഷ്ടാവായി ലണ്ടന്‍ ആസ്ഥാനമായ അന്താരാഷ്ട്ര സാമ്പത്തിക സേവന സ്ഥാപനമായ എണസ്റ്റ് ആന്റ് യങ്ങിനെയും ഇതിനോടകം നിയമിച്ചിട്ടുണ്ട്. ലേലനടപടികളില്‍ സ്ഥാപനങ്ങള്‍ക്ക് നേരിട്ടോ കണ്‍സോഷ്യമായോ പങ്കെടുക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top