എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണനീക്കം ഏകപക്ഷീയം : എസിഇയുന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഏകപക്ഷീയമാണെന്നും അതിനെതിരേ പ്രചാരണം സംഘടിപ്പിക്കുമെന്നും ജീവനക്കാരുടെ സംഘടന.എയര്‍ ഇന്ത്യയുടെ ഓഹരികള്‍ പിന്‍വലിക്കാനുള്ള പദ്ധതി പാര്‍ലമെന്റിലടക്കം സര്‍ക്കാര്‍ നല്‍കിയ എല്ലാ ഉറപ്പുകള്‍ക്കും വിരുദ്ധമാണെന്ന് എയര്‍ കോര്‍പറേഷന്‍സ് എംപ്ലോയീസ് യൂനിയന്‍ (എസിഇയു) അറിയിച്ചു. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കണമെന്നു ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് എയര്‍ ഇന്ത്യയെ ലാഭത്തിലാക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ ആരായുമെന്ന് സിവില്‍ വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു.സ്വകാര്യവല്‍ക്കരണനീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രചാരണം നടത്താനാണു സംഘടനയുടെ ശ്രമം. മാറിമാറി അധികാരത്തില്‍ വന്ന സര്‍ക്കാരുകളുടെ തലതിരിഞ്ഞ പരീക്ഷണമാണ് എയര്‍ ഇന്ത്യ നഷ്ടത്തിലാവാന്‍ കാരണമെന്നു സംഘടന കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top