എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ നീക്കംന്യൂഡല്‍ഹി: നഷ്ടത്തിലായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കുമെന്ന് കേന്ദ്രം സൂചന നല്‍കി. എയര്‍ ഇന്ത്യയുടെ വിപണി വിഹിതം 14 ശതമാനവും കടബാധ്യത 50,000 കോടിയുമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. രാജ്യത്ത് 87 ശതമാനത്തോളം ആകാശയാത്രകള്‍ കൈകാര്യം ചെയ്യുന്നത് സ്വകാര്യ മേഖലയാണ്. 100 ശതമാനം യാത്രകളും സ്വകാര്യ മേഖലക്ക് നിര്‍വഹിക്കാനാവും. 18 വര്‍ഷം മുമ്പ് കുറഞ്ഞ കാലത്തേക്ക് താന്‍ വ്യോമയാന മന്ത്രിയായിരിക്കെ ഓഹരി വില്‍പന നിര്‍ദേശിച്ചിരുന്നു. വിറ്റില്ലെങ്കില്‍ ഓഹരി വില്‍പനയ്ക്കായി ഒന്നും ബാക്കിയുണ്ടാവില്ലെന്നും അന്ന് പറഞ്ഞതായി ജെയ്റ്റ്‌ലി പറഞ്ഞു.

RELATED STORIES

Share it
Top