എയര്‍ ഇന്ത്യക്കെതിരെ ഇസ്രായേല്‍ നിയമ നടപടി സ്വീകരിക്കുന്നു

ടെല്‍അവീവ് : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യയുടെ ടെല്‍ അവീവ് സര്‍വ്വീസിനെതിരെ ഇസ്രായേല്‍ വിമാന കമ്പനി നിയമ നടപടിക്കൊരുങ്ങുന്നു. ചെങ്കടല്‍ ചുറ്റിക്കറങ്ങാതെ ഡല്‍ഹിയില്‍ നിന്നും 7 മണിക്കൂര്‍ കൊണ്ട് ഇസ്രായേലില്‍ എത്തുന്ന സര്‍വ്വീസിനെതിരെയാണ് എല്‍ അല്‍ ഇസ്രായേല്‍ എയര്‍ലൈന്‍ ഇസ്രായേല്‍ എന്ന വിമാന കമ്പനി സുപ്രീം കോടതിയില്‍ നിയമ നടപടിക്കൊരുങ്ങുന്നത്. എയര്‍ ഇന്ത്യക്ക് സൗദി അറബ്യേയുടെ വ്യാമ പാത തുറന്ന് കൊടുത്തതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യക്ക് മറ്റു വിമാനങ്ങളേക്കാള്‍ രണ്ട്്് മണിക്കൂര്‍ ലാഭിക്കാന്‍ കഴിയുന്നുണ്ട്്്. ഇസ്രായേലിന്റെ സ്വന്തം വിമാനങ്ങള്‍ക്ക് ഈ സൗകര്യം ലഭിക്കാതെ പുറമെ നിന്നുള്ള വിമാനങ്ങള്‍ക്ക് എളുപ്പ വഴി ലഭിക്കുന്നത് നിര്‍ത്തണമെന്നാണ് ഇസ്രായേല്‍ വിമാന കമ്പനി ആവശ്യപ്പെടുന്നത്. കൂടാതെ എയര്‍ ഇന്ത്യയുടെ ഈ കുറുക്ക് വഴിക്കെതിരെ വ്യാമ ഗതാഗതം നിയന്ത്രിക്കുന്ന രാജ്യാന്തര സംഘടനകളായ ഐ.സി.എ.ഒ, അയാട്ട തുടങ്ങിയ മേധാവികള്‍ക്കും പരാതി നല്‍കും. എയര്‍ ഇന്ത്യയെ പോലെ കുറുക്കു വഴി ലഭിക്കാന്‍ മറ്റു വിദേശ വിമാന കമ്പനികളും ശ്രമിച്ചാല്‍ തങ്ങളുടെ വിമാനത്തില്‍ കയറാന്‍ യാത്രക്കാരെ കിട്ടില്ല എന്ന ഭീതിയാണ് എയര്‍ ഇന്ത്യക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് എയര്‍ ഇന്ത്യ ഡല്‍ഹിയില്‍ നിന്നും ഇസ്രായേലിലേക്ക് സര്‍വ്വീസ് ആരംഭിച്ചത്.RELATED STORIES

Share it
Top