എയര്‍ഹോസ്റ്റസിനെ വിമാനത്തില്‍വച്ച് പൈലറ്റ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

മുംബൈ: എയര്‍ ഇന്ത്യയിലെ എയര്‍ഹോസ്റ്റസിനെ വിമാനത്തില്‍ വച്ച് പൈലറ്റ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. അഹമ്മദാബാദ് -മുംബൈ വിമാനത്തിലെ എയര്‍ഹോസ്റ്റസ് ആണ് പരാതിക്കാരി. പീഡന ശ്രമത്തെ തുടര്‍ന്ന് പൈലറ്റും എയര്‍ഹോസ്റ്റസും തമ്മില്‍ വിമാനത്തില്‍വച്ച് ഏറ്റുമുട്ടല്‍ ഉണ്ടായി. തുടര്‍ന്നാണ് യുവതി മുംബൈയിലെ സഹാര്‍ പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്.സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം സംബന്ധിച്ച വകുപ്പുകള്‍ ചുമത്തി പൈലറ്റിനെതിരായി കേസെടുത്തിട്ടുള്ളതായി പോലിസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് വക്താവ് പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ അധികൃതര്‍ തയ്യാറായിട്ടില്ല.

RELATED STORIES

Share it
Top