എയര്‍ഹോണ്‍ പിടികൂടാന്‍ പോലിസിന്റെ മിന്നല്‍ പരിശോധനപള്ളിക്കല്‍:  വാഹനങ്ങളിലെ ഹെയര്‍ഹോണ്‍ പിടികൂടുന്നതിനായി തേഞ്ഞിപ്പലം പോലിസ് മിന്നല്‍ പരിശോധന നടത്തി. എസ്പിയുടെ നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന. പള്ളിക്കല്‍, കാടപ്പടി, പറമ്പില്‍പീടിക എന്നിവടങ്ങളിലും ദേശീയപാതയിലുമായിലുമാണ് പരിശോധന നടത്തിയത്. 12 ബസ്സുകള്‍ പരിശോധിച്ചതില്‍ ഒരു ബസ്സില്‍ നിന്നു ഹെയര്‍ഹോണ്‍ പിടികൂടി. നൂറിലേറെ ഓട്ടോ റിക്ഷകളില്‍ പരിശോധന നടത്തിയതില്‍ 11 ഓട്ടോകളില്‍ നിന്നു ഹോണ്‍ പിടികൂടി. ബസ്സില്‍ നിന്നും ഓട്ടോകളില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തു. എസ്‌ഐ വി യു അബ്ദല്‍ അസീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

RELATED STORIES

Share it
Top