എയര്‍സെല്‍- മാക്‌സിസ്: ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം

ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്‌സിസ് കേസില്‍ മുന്‍ ധനമന്ത്രി ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം. ഡല്‍ഹി കോടതിയാണ് ആഗസ്ത് ഏഴു വരെ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. സിബിഐ പ്രത്യേക ജഡ്ജി ഒ പി സെയ്‌നിയാണ് ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ വാദം കേട്ടത്. ചിദംബരത്തിനെയും മകന്‍ കാര്‍ത്തിയെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്ത അനുബന്ധ കുറ്റപത്രം കഴിഞ്ഞയാഴ്ചയാണ് സിബിഐ തയ്യാറാക്കിയത്. 31ന് കേസില്‍ വാദം കേള്‍ക്കും. വിദേശ കമ്പനിക്ക് രാജ്യത്ത് നിക്ഷേപം നടത്താന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് ചിദംബരത്തിനെതിരേ കേസ് നിലനില്‍ക്കുന്നത്.

RELATED STORIES

Share it
Top