എയര്‍പോര്‍ട്ട് ഡയറക്ടറുമായി എംഎല്‍എ ചര്‍ച്ച നടത്തി

കൊണ്ടോട്ടി: പുതുതായി ചാര്‍ജടുത്ത കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ശീനിവാസ റാവുമായി കൊണ്ടോട്ടി എംഎല്‍എ ടി വി ഇബ്രാഹീം കൂടിക്കാഴ്ച നടത്തി.
വര്‍ഷങ്ങളോളം മലബാറിലെ പ്രവാസികളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് വിരിച്ച ഈ വിമാനത്താവളം ഇനിയും ഏറെ വളരേണ്ടതുണ്ടെന്നും അതിനായി എയര്‍പോര്‍ട്ടിലെ വികസനവുമായി ബന്ധപ്പെട്ടു നിര്‍ത്തലാക്കിയ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനാവശ്യമായ നടപടികള്‍ വേഗത്തിലാക്കുമെന്നും, മലപ്പുറം, കോഴിക്കോട് ജില്ലയില്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട ടൂറിസം വര്‍ധിപ്പിക്കാന്‍ വേണ്ട അടിയന്തര പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തികരിക്കാനും അതുവഴി യാത്രക്കാരുടെ പാര്‍ക്കിങ് പോലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉടന്‍ പരിഹാരം കണ്ടെത്തുമെന്നും കൊണ്ടോട്ടി സിഎച്ച്‌സിയില്‍ തുടക്കം കുറിച്ച കാന്‍സര്‍ ഡിറ്റക്്ഷന്‍ സെന്ററിന് ആവശ്യമായ ഉപകരണങ്ങള്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം നല്‍കാമെന്നും ഒരു ജനസൗഹൃദ എയര്‍പോര്‍ട്ടാക്കാന്‍ മുന്നിന്‍ നില്‍ക്കുമെന്നും ടി വി ഇബ്രാഹീം എംഎല്‍എയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഡയറക്ടര്‍ പറഞ്ഞു. കൊണ്ടോട്ടി മണ്ഡലം മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അശ്‌റഫ് മടാന്‍, യൂത്ത്‌ലീഗ് മണ്ഡലം സെക്രട്ടറി കെ ടി സക്കിര്‍ ബാബു പങ്കെടുത്തു.

RELATED STORIES

Share it
Top