എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ 24ന് കരിപ്പൂര്‍ സന്ദര്‍ശിക്കും

കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്ന് വലിയ വിമാനസര്‍വീസ് പുനരാരംഭിക്കുന്നതിനു മുന്നോടിയായി എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ ഗുരുപ്രസാദ് മൊഹാപാത്ര ഈ മാസം 24നു വിമാനത്താവളം സന്ദര്‍ശിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥന പ്രകാരമാണു ചെയര്‍മാന്‍ നിലവിലെ സ്ഥിതി പരിശോധിക്കാന്‍ വിമാനത്താവളത്തിലെത്തുന്നത്. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്കുള്ള അനുമതിക്കായി എയര്‍പോര്‍ട്ട് അതോറിറ്റി കേന്ദ്രകാര്യാലയം ഡിജിസിഎക്ക് കഴിഞ്ഞ നാലിന് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഏറിയതോടെ അനുമതി രണ്ടാഴ്ചയ്ക്കകം ലഭിക്കുമെന്നാണു പ്രതീക്ഷ. കരിപ്പൂരിലെ ടെര്‍മിനല്‍ വികസന പ്രവൃത്തികളടക്കം ചെയര്‍മാന്‍ വിലയിരുത്തും.

RELATED STORIES

Share it
Top