'എമിസ്റ്റാള്‍ജിയ 2018 ' വെള്ളിയാഴ്ച അജ്മാനില്‍

അജ്മാന്‍ : കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന യു.എ.ഇ ഇ.എം.ഇ.എ മെഗാ അലുംനി മീറ്റ് 'എമിസ്റ്റാള്‍ജിയ 2018' വെള്ളിയാഴ്ച അജ്മാനില്‍ വുഡ്‌ലേം പാര്‍ക് സ്‌കൂളില്‍ വെച്ച് നടക്കും. ഉച്ചക്ക് 1.30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വിനോദ കലാ പരിപാടികള്‍ നടക്കും. വൈകുന്നേരം 5 മണിക്ക് അക്കാദമിക് സെഷനില്‍ പ്രമുഖ പരിശീലകനും കോളേജ് പൂര്‍വ വിദ്യാര്‍ത്ഥിയുമായ സി.എ സലാം ക്ലാസ്സെടുക്കും. സമാപന പൊതു സമ്മേളനത്തില്‍ കോഴിക്കോട് സര്‍വ്വ കലാശാല ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ വി.പി സകീര്‍ ഹുസൈന്‍ മുഖ്യതിഥി ആയി പങ്കെടുക്കും. സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. ടി.വി റിയാലിറ്റി ഷോ യിലെ പ്രമുഖര്‍ അണിനിരക്കുന്ന മ്യൂസിക് നൈറ്റും അരങ്ങേറും. പ്രവേശനം സൗജന്യ മായിരിക്കും.

RELATED STORIES

Share it
Top