എബി വിലാസം ഹയര്‍ സെക്കന്ററി സ്‌കൂളിന് പൊന്‍തിളക്കംമുഹമ്മ: സ്റ്റേറ്റ് അണ്‍ എക്യുപ്ഡ് പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ മുഹമ്മ എബി വിലാസം ഹയര്‍ സെക്കന്ററി സ്‌കൂളിന് പൊന്‍തിളക്കം. ഭാഗ്യ, നവ്യ, അജീഷ, അശ്വതി എന്നിവര്‍ എട്ട് സ്വര്‍ണം-വെള്ളി മെഡലുകള്‍ കരസ്ഥമാക്കി. സീനിയര്‍ സബ്ജൂനിയര്‍ 47 കിലോ വിഭാഗത്തില്‍ മല്‍സരിച്ച ഭാഗ്യ രണ്ട് സ്വര്‍ണം നേടുകയും സബ്ജൂനിയറില്‍ സ്‌ട്രോങ് വുമണ്‍ ഓഫ് കേരളയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നവ്യക്ക് 63 കിലോ വിഭാഗത്തില്‍ രണ്ട് സ്വര്‍ണവും അജീഷയ്ക്ക് 72 കിലോ വിഭാഗത്തില്‍ രണ്ട് സ്വര്‍ണവും അശ്വതിക്ക് 63 കിലോ വിഭാഗത്തില്‍ രണ്ട് വെള്ളിയും സ്വന്തമാക്കി. പൂര്‍വ വിദ്യാര്‍ഥിനി ശ്രീക്കുട്ടിക്ക് 51 കിലോ വിഭാഗത്തില്‍ രണ്ടു സ്വര്‍ണവും ജൂനിയറില്‍ സ്‌ട്രോങ് വുമണ്‍ ഓഫ് കേരളയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കായിക അധ്യാപകന്‍ വി സവിനയന്റെ ശിക്ഷണത്തില്‍ പരിശീലനം നേടുന്ന ഇവരില്‍ നവ്യ, അജീഷ, അശ്വതി എന്നിവര്‍ 24ന് മഹാരാഷ്ട്രയില്‍ നടക്കുന്ന സൗത്ത് ഇന്ത്യന്‍ പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കും.

RELATED STORIES

Share it
Top