എബിസി പ്രൊജക്ട് കൂടുതല്‍ കാര്യക്ഷമമാക്കും

കോഴിക്കോട്: തെരുവു നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്ന എബിസി പ്രൊജക്ട് ജില്ലയില്‍ കൂടുതല്‍ കാര്യക്ഷമമായി പുനരാരംഭിക്കും.
കളക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വന്ധ്യംകരണ കേന്ദ്രത്തില്‍ തെരുവു നായ്ക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ ജനരോക്ഷം കണക്കിലെടുത്ത് പദ്ധതി താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നു. മൃഗസംരക്ഷണ വകുപ്പും ജില്ലാ പഞ്ചായത്തും ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പനങ്ങാട് ഗ്രാമപഞ്ചായത്തില്‍ കേന്ദ്രം ആരംഭിച്ചത്. ഇവിടെ കഴിഞ്ഞ മാസം വന്ധ്യംകരണം കഴിഞ്ഞതുള്‍പ്പടെ 24 നായ്ക്കള്‍ ചത്തിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം കൂടുതല്‍ ശക്തമാക്കാന്‍  കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കൂടാതെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പദ്ധതി കൂടുതല്‍ ഊര്‍ജിതമാക്കാനും യോഗത്തില്‍ തീരുമാനമായി. മൃഗസംരക്ഷണ വകുപ്പ് മേധാവി  ഡോ. മോഹന്‍ദാസ്, അഡ്വ. അഡോള്‍ഫിന്‍, കുടുംബശ്രീ ഡിഎംസി പി സി കവിത പങ്കെടുത്തു.

RELATED STORIES

Share it
Top