എബിസി പദ്ധതി: 1,215 നായ്കളെ വന്ധ്യംകരിച്ചുകാസര്‍കോട്്: മിഷന്‍ എബിസി കാസര്‍കോട് പദ്ധതിയില്‍ മെയ് 31 വരെ 1215 നായ്ക്കളെ വന്ധ്യംകരിച്ചു.      മെയ് മാസം മാത്രം 120 നായ്ക്കളെയും വന്ധ്യംകരിച്ചതായും കാസര്‍കോട് എബിസി സെന്ററില്‍ നടന്ന മോണിറ്ററിങ് കമ്മിറ്റി യോഗം വിലയിരുത്തി. കാസര്‍കോട് നഗരസഭ 296, ബദിയടുക്ക 138, ചെമനാട് 30, ചെങ്കള 53, കുമ്പള 187, മധൂര്‍ 138, മൊഗ്രാല്‍ പുത്തൂര്‍ 53, മംഗല്‍പാടി 43, മുളിയാര്‍ 55, ഉദുമ 148, പള്ളിക്കര 74 എന്നിങ്ങനെ ആകെ 1215 നായ്ക്കളെയാണ് ഇതുവരെ വന്ധ്യംകരിച്ചത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച സഹകരണം ലഭിച്ചതിനാല്‍ ഉദുമ, പള്ളിക്കര പഞ്ചായത്തുകളില്‍ പദ്ധതി നല്ലരീതിയില്‍ പ്രാവര്‍ത്തികമാക്കുവാന്‍ സാധിച്ചതായി യോഗം വിലയിരുത്തി. പെരിയ, അജാനൂര്‍ എന്നീ പഞ്ചായത്തുകളില്‍ ഷെഡ്യൂളുകള്‍ ലഭിക്കുന്ന മുറയ്ക്ക് എബിസിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ പുതിയതായി എബിസി കേന്ദ്രം തുടങ്ങുന്നതിനായി, പഞ്ചായത്തിലെ മൃഗാശുപത്രിയുടെ പഴയ കെട്ടിടം അറ്റകുറ്റപണി ചെയ്യും. കാസര്‍കോട് ബ്ലോക്ക് പ്രദേശത്തെ പഞ്ചായത്തുകളില്‍ എബിസിയുടെ രണ്ടാം ഘട്ടം പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.മോണിറ്ററിങ്  യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ ജി സി ബഷീര്‍, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ.വി ശ്രീനിവാസന്‍, ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ.കെ എം കരുണാകര ആല്‍വ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി നന്ദകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫിസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ്് കെ അബ്ദുല്‍ ഖാദര്‍, എഡിസിപി ജില്ലാ കോ-ഓഡിനേറ്റര്‍ ഡോ. പി നാഗരാജ്, ജില്ലാ മൃഗസംരക്ഷണ ഓഫിസിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ജി കെ മഹേഷ എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top