എഫ്സി ഗോവയ്ക്കെതിരേഎഫ് സി കേരളക്ക് ജയം
vishnu vis2018-05-04T21:07:15+05:30

തൃശൂര്‍: ഐ ലീഗ് സെക്കന്റ് ഡിവിഷനിലെ അവസാന ഹോം മാച്ച് മല്‍സരത്തില്‍ എഫ്സി ഗോവയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ച് എഫ് സി കേരള. മിഡ്ഫില്‍ഡര്‍ ബല അല്ഹസന് ദാഹിറും എം എസ് ജിതിനും എഫ്സി കേരളക്ക് വേണ്ടി ഗോള്‍ നേടിയപ്പോള്‍ ഗോവയുടെ ആശ്വാസ ഗോള്‍ ലാലംബുലയുടെ ബൂട്ടില്‍ നിന്നായിരുന്നു പിറന്നത്.34ാം മിനിറ്റില്‍ കേരളത്തെ ഞെട്ടിച്ചുകൊണ്ട് ലാലാംബുജുജ കേരള വല ചലിപ്പിച്ചു. ഇടത് വിങില്‍ നിന്നും കിട്ടിയ പന്ത് ഗോള്‍മുഖത്ത് നിന്നും നേരെ പോസ്റ്റിലേക്കുതിര്‍ത്തു. വലതു പോസ്റ്റില്‍ തട്ടി പന്ത് നേരെ വലയിലേക്ക്. ഒരു ഗോള്‍ വഴങ്ങിയതോടെ കേരള താരങ്ങള്‍ ആക്രണത്തിന് മൂര്‍ച്ചകൂട്ടി. രണ്ടാം പകുതിയില്‍ ഗോവന്‍ ഗോള്‍മുഖത്ത് നിരന്തരം ഭീഷണയിയുര്ത്തിയെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. 57ാം മിനിറ്റില്‍ ഗോള്‍ വരക്ക് പുറത്തുവെച്ച് പന്ത് സ്വീകരിച്ച് മിഡ്ഫീല്‍ഡര്‍ നേരെ ഗോള്‍പോസ്റ്റിലേക്ക് നിറയൊഴിച്ചു. ഗോളിക്കൊരു പഴുതും നല്കാതെയുള്ള ഉജ്ജ്വല ഷോട്ട് പോസ്റ്റില്‍ തുളച്ചുകയറി. മല്‍സരം സമനിയിലേക്കെത്തിയതോടെ ജയിക്കാനുള്ള ഇരുടീമുകളുടെ ശ്രമം മല്‍സരത്തെ ആവേശത്തിലാഴ്ത്തി. മികച്ച മുന്നേറ്റങ്ങളുമായി ജിതിന് കളം വാണതോടെ തടുക്കാന്‍ ഗോവന്‍ പ്രതിരോധ നിര നന്നായിത്തന്നെ പാടുപെട്ടു.മികച്ച ഡ്രിബ്ലിങുകളും പാസുകളുമായി ജിതിന് കോര്പ്പറേഷന് സ്റ്റേഡിയത്തിലെ കാണികളെ കയ്യിലെടുത്തു. 84ാംമിനിറ്റില്‍ മൈതാന മധ്യത്ത് നിന്നും നീട്ടിയടിച്ചുകിട്ടിയ പന്തുമായി ഒറ്റക്ക് മുന്നേറിയ ജിതിനെ തടയാന്‍ ഗോള്‍ പോസ്റ്റില്‍ നിന്നും മുന്നോട്ടുകയറി ഗോളിക്ക് ഒരവസരവും കൊടുക്കാതെ തലക്കുമുകളിലൂടെ ഹാഫ് വോളിയിലൂടെ പന്ത് ഗോള്‍ പോസ്റ്റിലേക്ക്. കേരളത്തിന്റെ മനോഹരമായ രണ്ടാം ഗോള്‍ പിറക്കുകയായിരുന്നു.