എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് ദുരൂഹം

കാക്കനാട്:  ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ പോലിസ് ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നതിന്റെ കാരണം ദുരൂഹമാണെന്നു മനുഷ്യാവകാശ കമീഷന്‍ ആക്റ്റിങ് ചെയര്‍മാന്‍ പി മോഹനദാസ്. മരണം സംഭവിച്ചാല്‍ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതായിരുന്നു. എന്നാല്‍ വരാപ്പുഴ കേസില്‍ പോലിസ് നടപടിയില്‍ വീഴ്ചയുണ്ടായിട്ടുണ്ട്. കമ്മീഷന്‍ പരിശോധനയില്‍ എഫ്‌ഐആ ര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു വ്യക്തമായി.  വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ എഫ്‌ഐആര്‍ തയ്യാറാക്കുന്നതു വൈകിപ്പിച്ച് പോലിസ് ഗുരുതര വീഴ്ചവരുത്തി. സ്‌റ്റേഷനിലുണ്ടായിരുന്നവരാണോ, അതോ പുറത്തുള്ളവരാണോ പ്രതികളെന്നതു സംബന്ധിച്ച് ഡിപാര്‍ട്ട്‌മെന്റില്‍ തര്‍ക്കം നടക്കുകയാണ്. ഇതു സംബന്ധിച്ച് ഉന്നതോദ്യോഗസ്ഥരുടെ പരിശോധന പൂര്‍ത്തിയാവുമ്പോഴേ വ്യക്തമാവൂ. ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ചതിനു തെളിവുകളുണ്ട്. അതുകൊണ്ട് ആര്‍ക്കും രക്ഷപ്പെടാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top