എഫ്ബിഐ- ട്രംപ് അഭിപ്രായഭിന്നത രൂക്ഷമാവുന്നു

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്നതില്‍ എഫ്ബിഐ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന രഹസ്യരേഖ അമേരിക്കന്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. ഇതോടെ എഫ്ബിഐയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായി.
ട്രംപിന്റെ പ്രചാരണ വിഭാഗത്തിന്റെ റഷ്യന്‍ബന്ധം സ്ഥാപിക്കാന്‍ എഫ്ബിഐ നിയമവിരുദ്ധ നിരീക്ഷണങ്ങള്‍ നടത്തി എന്നാണു പ്രധാന ആരോപണം. ട്രംപിന്റെ ഉപദേശകനായിരുന്ന കാര്‍ട്ടര്‍ പേജിനെ നിരീക്ഷിക്കുന്നതിനുള്ള അനുമതി കോടതിയെ തെറ്റിദ്ധരിപ്പിച്ചാണു നേടിയതെന്നു കമ്മിറ്റി ആരോപിച്ചു. എന്നാല്‍, രഹസ്യ മെമ്മോ റഷ്യന്‍ബന്ധം അന്വേഷിക്കുന്ന റോബര്‍ട്ട് മുള്ളര്‍ കമ്മിറ്റിയെ ലക്ഷ്യംവച്ചു ഉപയോഗിക്കരുതെന്നും അത് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുമെന്നും ട്രംപിന് ഡെമോക്രാറ്റുകള്‍ മുന്നറിയിപ്പു നല്‍കി. നിക്‌സന്റെ കാലഘട്ടത്തില്‍ കണ്ടതിലും വലിയ ഭരണഘടനാ പ്രതിസന്ധിയിലേക്കായിരിക്കും ഇതു നയിക്കുക എന്നും അവര്‍ അഭിപ്രായപ്പെട്ടു.
മെമ്മോ തന്നെ പൂര്‍ണമായും കുറ്റ വിമുക്തനാക്കിയതായി ട്രംപ് പ്രതികരിച്ചു.

RELATED STORIES

Share it
Top