എഫ്എ കപ്പ് ഫൈനല്‍ : ലണ്ടനില്‍ ആഴ്‌സനല്‍ലണ്ടന്‍: അപ്രതീക്ഷിതം... വെംബ്ലിയിലെ പുല്‍കൊടികള്‍ ചെല്‍സിയെ ചതിച്ചു. പ്രീമിയര്‍ ലീഗ് കിരീടം നേടി, സീസണില്‍ തുടര്‍ച്ചയായ രണ്ടാംകപ്പടിക്കാന്‍ എത്തിയ അന്റോണിയോ കോന്റെയേയും നീലപ്പടയേയും ഭാഗ്യം കൈവിട്ടു. ആഴ്‌സനലില്‍ തന്റെ ഭാവി തുലാസിലായ ആഴ്‌സന്‍ വെങ്ങര്‍ക്കായിരുന്നു വെംബ്ലിയിലെ വിജയം. എഫ്എ കപ്പ് ഫൈനലില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സിയെ ആഴ്‌സനല്‍ കെട്ടുകെട്ടിച്ചത്. ലണ്ടന്‍ ഫൈനലില്‍ ആഴ്‌സനലിനു വേണ്ടി അലക്‌സിസ് സാഞ്ചസും റംസിയും ഗോള്‍ നേടിയപ്പോള്‍ ചെല്‍സിയുടെ കോസ്റ്റ ഒരു ഗോള്‍ തിരിച്ചടിച്ചു. മല്‍സരത്തില്‍ ചെല്‍സിക്ക് തിരിച്ചടിയായി 68ാം മിനിറ്റില്‍ വിക്ടര്‍ മോസസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. എഫ്എ കപ്പ് ഏറ്റവും കൂടുതല്‍ നേടുന്ന കോച്ച് എന്ന നേട്ടം ഇതോടെ ആര്‍സെന്‍ വെങ്ങര്‍ സ്വന്തമാക്കി. വെങ്ങറിന്റെ 7ാം എഫ്എ കപ്പ് കിരീടമായിരുന്നു  ഇത്.

RELATED STORIES

Share it
Top