ഗ്രൂപ്പ് എഫില്‍ സ്വീഡന്‍ ചാംപ്യന്‍; മെക്‌സിക്കോയെ തകര്‍ത്തുമോസ്‌കോ:  യൂറോപ്പില്‍ നിന്നുള്ള ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ഇറ്റലിയുടെ പ്രവേശനമോഹം തല്ലിക്കെടുത്തിയ സ്വീഡന്‍ തുടര്‍ച്ചയായ രണ്ടാം തവണ കപ്പടിക്കാമെന്ന ജര്‍മന്‍ മോഹത്തിനും തടയിട്ട് ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറില്‍. ജര്‍മനി കൊറിയയോട് സമനിലയെങ്കിലും വഴങ്ങുകയും സ്വീഡന്‍ മെക്‌സിക്കോയെ മൂന്ന് ഗോളുകളുടെ മാര്‍ജിനില്‍ പരാജയപ്പെടുത്തുകയും ചെയ്താല്‍ മാത്രമേ സ്വീഡന് പ്രീക്വാര്‍ട്ടര്‍ യോഗ്യത ഉറപ്പിക്കാന്‍ കഴിയൂ എന്ന കണക്കില്‍ നിന്നാണ് സ്വീഡന്‍ യോഗ്യത നേടിയെടുത്തത്. ഇന്നലെ നടന്ന മല്‍സരത്തില്‍ ഏഷ്യന്‍ കരുത്തരായ ദക്ഷിണ കൊറിയ ജര്‍മനിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അട്ടിമറിക്കുകയും സ്വീഡന്‍ മെക്‌സിക്കോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ക്കുകയും ചെയ്തതോടെയാണ് സ്വീഡന്റെ ലോകകപ്പ് കിരീടപ്രതീക്ഷയ്ക്ക് വെളിച്ചം വീണത്. എകാതിരിന്‍ബര്‍ഗിലെ 33000 കാണികള്‍ക്കും ലോക ടിവി പ്രേഷകര്‍ക്കും അവസാന നിമിഷം വരെ ആവേശം സമ്മാനിച്ചാണ് സ്വീഡിഷ് പട വിജയഗാനം മുഴക്കിയത്. ടീമിന് വേണ്ടി അഗസ്റ്റിന്‍സന്‍ നിര്‍ണായകമായ ആദ്യ ഗോള്‍ നേടിയപ്പോള്‍ പെനല്‍റ്റിയിലൂടെ ഗ്രാന്‍ക്വിസ്റ്റനാണ് രണ്ടാം ഗോള്‍ നേടിയത്. 74ാം മിനിറ്റില്‍ എഡ്‌സന്‍ വലാസ്‌കസിന്റെ സെല്‍ഫ് ഗോളാണ് സ്വീഡന്റെ അക്കൗണ്ടില്‍ മൂന്നാം ഗോള്‍ സമ്മാനിച്ചത്.

RELATED STORIES

Share it
Top