എന്‍സിപി-കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിരുന്നെങ്കില്‍ മികച്ച ഫലം ലഭിക്കുമായിരുന്നു: പ്രഫുല്‍ പട്ടേല്‍

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എന്‍സിപിയുമായി സഖ്യമുണ്ടാക്കിയിരുന്നെങ്കില്‍ മികച്ച ഫലം ലഭിക്കുമായിരുന്നെന്ന് നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവ് പ്രഫുല്‍ പട്ടേല്‍. 182 നിയമസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 102 സീറ്റില്‍ ബിജെപിയും 71 സീറ്റില്‍ കോണ്‍ഗ്രസ്സും ഒരു സീറ്റ് എന്‍സിപിയും നേടി. കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന മുന്‍ യുപിഎ സര്‍ക്കാരിലെ സഖ്യകക്ഷിയായിരുന്നു എന്‍സിപി. മഹാരാഷ്ട്രയിലെ മുന്‍ സര്‍ക്കാരിലും ഇരു പാര്‍ട്ടികളും സഖ്യകക്ഷികളായിരുന്നു.

RELATED STORIES

Share it
Top