'എന്‍ലൈറ്റന്‍ റമദാന്‍ വിത്ത് ഈമാന്‍' - പ്രഭാഷണം

ടൊറന്റോ : നോര്‍ത്ത് അമേരിക്കയിലെ മലയാളി മുസ്ലിംകള്‍ക്ക് വേണ്ടി റമദാന്‍ പ്രഭാഷണവും ചര്‍ച്ചയും സംഘടിപ്പിച്ചു. കടുത്ത  പ്രതിസന്ധികള്‍ക്കിടയിലും മുസ്ലിം ലോകത്തിന് പ്രതീക്ഷയുടെ പുതുനാമ്പുകളാണ്  റമദാനെന്നും അതിനെ സന്തോഷത്തോടെ വരവേല്‍ക്കാന്‍ ഓരോ വിശ്വാസിയും കുടുംബവും തയാറാകണമെന്നും 'എന്‍ലൈറ്റന്‍ റമദാന്‍ വിത്ത് ഈമാന്‍'  എന്ന വിഷയത്തില്‍ സംസാരിച്ചു കൊണ്ട് വി പി ഷൗക്കത്തലി പറഞ്ഞു. ആത്മാവിന്റെ പെരുന്നാളായ നോമ്പിലൂടെയാണ് നാം ഈദിലേക്കെത്തേണ്ടതെന്നും, ആത്മാവിന്റെ പെരുന്നാള്‍ ആഘോഷിക്കാന്‍ ഖുര്‍ആനിലൂടെയും നമസ്‌കാരത്തിലൂടെയും അതിനെ പൂര്‍ണമായും അനുവദിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
നോര്‍ത്ത് അമേരിക്കന്‍ റമദാന്‍ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചക്ക് മുഹമ്മദ്  സലിം ശൈഖ് നേതൃത്വം നല്‍കി. പരിപാടിയോടനുബന്ധിച്ച നടന്ന കുട്ടികളുടെ കല പരിപാടികള്‍ സലീന അമീന്‍ നിയ്രന്തിച്ചു.
'വെളിച്ചം നോര്‍ത്ത് അമേരിക്ക' നടത്തുന്ന  #ChallengeYourselfWithAlBaqara  റമദാന്‍ ക്വിസ് പരിപാടിയുടെ പ്രഖ്യാപനം നജാത്ത് അബ്ദുല്‍ അസീസ് നടത്തി. വെളിച്ചം നോര്‍ത്ത് അമേരിക്കയുമായി ബന്ധപ്പെടാന്‍ താല്പര്യമുള്ളവര്‍ 'VelichamNA@gmail.com' എന്ന ഇമെയില്‍ അഡ്രസിലോ +1(860)3483615 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


RELATED STORIES

Share it
Top