എന്‍പിസിഐയുടെ സിഇഒ നിയമനം: ആര്‍ബിഐ സമ്മര്‍ദം ചെലുത്തി

ന്യൂഡല്‍ഹി: ഇന്ത്യയിലെ പണമിടപാട് രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന നാഷനല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യുടെ സിഇഒ നിയമനത്തില്‍ ആര്‍ബിഐ ഇടപെട്ടതായി റിപോര്‍ട്ട്. സിഇഒ സ്ഥാനത്ത് കേന്ദ്ര സര്‍ക്കാര്‍ അനുകൂലിയെ നിയമിക്കുന്നതിനാണ് റിസര്‍വ് ബാങ്ക് സ്വാധീനിച്ചതെന്ന് ഓണ്‍ലൈ ന്‍ മാധ്യമമായ ദി വയര്‍ റിപോര്‍ട്ട് ചെയ്യുന്നു.
എന്‍പിസിഐയുടെ നിലവിലെ സിഇഒ ബോര്‍ഡിന്റെ നിര്‍ദേശം മറികടന്നുള്ളതാണെന്നും ഇതിനായി നിരവധി തവണ ആര്‍ബിഐ കത്തുകള്‍ നല്‍കിയതായും ആരോപണമുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ഏതാനും ബോര്‍ഡ് ആംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തി. രാജിയടക്കമുള്ള നീക്കങ്ങളുമായി മുന്നോട്ടു പോവാനാണ് ഇവരുടെ നീക്കം. എന്‍പിസിഐ സിഇഒ എ പി ഹോത്ത വിരമിച്ചതോടെയാണ് പുതിയ നിയമനവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഇടപെടുന്നത്. ഇതോടെ ബോര്‍ഡ് താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി 2018 ജനുവരിയില്‍ ദിലീപ് ആപ്‌സേ ചുമതലയേറ്റു. എന്‍പിസിഐ ഉദ്യോഗസ്ഥനായിരുന്ന ആപ്‌സേക്ക് ഡിജിറ്റല്‍ ഇന്ത്യ, ആധാര്‍ ടെക് കമ്യൂണിറ്റി പ്രധാനമന്ത്രിയുടെ ഓഫിസ് എന്നിവയുടെ പിന്തുണ ഉണ്ടായിരുന്നു.
എന്നാല്‍, എന്‍പിസിഐ രേഖകള്‍ പ്രകാരം കമ്പനി വൈസ് പ്രസിഡന്റും വിസ”യുടെ മുന്‍ ദേശീയ മാനേജരുമായ ഉത്തം നായകിനെയാണ് തീരുമാനിച്ചത്്. ദിലീപ് ആപ്‌സേയെ നിയമിക്കുന്നതിനായി നാലുമാസം നീണ്ട നീക്കങ്ങളാണ് ആര്‍ബിഐയുടെ നേതൃത്വത്തില്‍ നടന്നതെന്നും ദി വയര്‍ വ്യക്തമാക്കുന്നു.


RELATED STORIES

Share it
Top