എന്‍ഡോസള്‍ - ഫാന്‍മുഴുവന്‍ ദുരിതബാധിതര്‍ക്കും സഹായധനം പരിഗണിക്കും: മുഖ്യമന്ത്രികാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ പെട്ടവര്‍ക്കെല്ലാം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച സാമ്പത്തിക സഹായം നല്‍കാന്‍ പരിഗണിക്കുമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നിവേദകസംഘത്തിന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. പ്രത്യേക മെഡിക്കല്‍ ക്യാംപിലൂടെ കണ്ടെത്തിയ 5848 പേരാണ് നിലവില്‍ ലിസ്റ്റിലുള്ളത്. ഇതില്‍ 2820 ദുരിതബാധിതര്‍ക്കാണ് ഒന്നും രണ്ടും ഗഡുക്കളായി സഹായം ലഭിച്ചത്. മൂന്നാം ഗഡു 110 പേര്‍ക്ക് വിതരണോദ്ഘാടന സമയത്ത് മുഖ്യമന്ത്രി നേരിട്ട് നല്‍കി. സുപ്രീംകോടതി വിധിയനുസരിച്ച് ദുരിതബാധിതര്‍ക്കെല്ലാം സഹായധനം വിതരണം ചെയ്യേണ്ടതാണ്. പുനരധിവാസം, കടം എഴുതിതള്ളല്‍ തുടങ്ങിയ ആവശ്യങ്ങളും പരിഗണിക്കുമെന്നും മുഖ്യമന്ത്രി നിവേദകസംഘത്തിന് ഉറപ്പ് നല്‍കി. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രസിഡന്റ്് മുനീസ അമ്പലത്തറ, ജനറല്‍ സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, സി ശരത്, കെ ടി ബിന്ദു മോള്‍, ജമീല അമ്പലത്തറ എന്നിവരാണ് സംഘത്തിലുണ്ടായത്. ആരോഗ്യ, സാമൂഹികക്ഷേമ മന്ത്രി കെ കെ ശൈലജ ടീച്ചറെയും സംഘം സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top