എന്‍ഡോസള്‍ഫാന്‍: കോടതി വിധി ആശ്വാസം പകരുന്നു

കാസര്‍കോട്്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ച് ലക്ഷം രൂപയും ആജീവനാന്ത ചികില്‍സയും നല്‍കാന്‍ കഴിഞ്ഞ ജനുവരി 10ന് സുപ്രിംകോടതി വിധിച്ച ഉത്തരവ് നടപ്പിലാകാത്ത സാഹചര്യത്തില്‍ എം പി ജമീല, പി രമ്യ, വി മാധവി, സിസിലി എന്നീ ദുരിതബാധിതരുടെ അമ്മമാര്‍ സുപ്രിംകോടതിയില്‍ വീണ്ടും ഫയല്‍ ചെയ്ത കേസില്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ട സംഭവം ആശ്വാസം പകരുന്നതാണെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി അഭിപ്രായപ്പെട്ടു. നിലവില്‍ 5848 പേരാണ് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.  3118 ദുരിതബാധിതര്‍ക്ക് ഒന്നും കിട്ടാത്ത സാഹചര്യത്തിലാണ് പുതിയ വിധിയെ ഉറ്റുനോക്കുന്നതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. ഡോ. അംബികാസുതന്‍ മാങ്ങാട്, നാരായണന്‍ പേരിയ, പി പി കെ പൊതുവാള്‍, പി മുരളീധരന്‍, കെ ചന്ദ്രാവതി, ഗോവിന്ദന്‍ കയ്യൂര്‍, കെ ടി ബിന്ദു മോള്‍, പ്രേമചന്ദ്രന്‍ ചോമ്പാല, എം പി ജമീല, വിമലഫ്രാന്‍സിസ്, സി വി നളിനി, അരുണി കാടകം, അമ്പലത്തറ കുഞ്ഞികൃഷ്ണ ന്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാ ല്‍ സംസാരിച്ചു.

RELATED STORIES

Share it
Top