എന്‍ഡിടിവി റെയ്ഡിനെ എസ് ഡിപിഐ അപലപിച്ചുമൈസൂരു: എന്‍ഡിടിവി ചാനല്‍ ഉടമസ്ഥരുടെ വസതികളിലും സ്ഥാപനങ്ങളിലും നടന്ന സിബിഐ റെയ്ഡിനെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) അപലപിച്ചു. മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്നും എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എ സഈദ് പറഞ്ഞു. ഗോരക്ഷ, നോട്ടുനിരോധനം, ഉത്തര്‍പ്രദേശിലെ തകര്‍ന്ന ക്രമസമാധാനനില, ജിഡിപിയിലെ ഇടിവ് എന്നിവയിലുണ്ടായ നിരാശയാണ് സര്‍ക്കാരിനെ ഭ്രാന്തമായ അവസ്ഥയിലേക്കു നയിക്കുന്നത്. സര്‍ക്കാരിന്റെ കഴിവുകേടുകളും കുറവുകളും ചോദ്യംചെയ്യുന്നതിനാലാണ് മാധ്യമ സ്ഥാപനങ്ങളെ സര്‍ക്കാര്‍ വേട്ടയാടുന്നത്. മറ്റു കുത്തക മാധ്യമ കമ്പനികളെപ്പോലെ സര്‍ക്കാരിന്റെ രീതിയില്‍ പ്രവര്‍ത്തിക്കാത്തതിനാലാണ് എന്‍ഡിടിവിയെ സര്‍ക്കാര്‍ വേട്ടയാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top