എന്‍ഡിഎ ലോങ് മാര്‍ച്ച് ഇന്ന് സമാപിക്കും

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് എന്‍ഡിഎ സംഘടിപ്പിക്കുന്ന ലോങ് മാര്‍ച്ചും ശബരിമല സംരക്ഷണസമിതി നടത്തിയ ശബരിമലരക്ഷാ യാത്രയും ഇന്ന് സെക്രട്ടേറിയറ്റിന് മുമ്പില്‍ സമാപിക്കും. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ശബരിമല രക്ഷാ യാത്രയുടെ സമാപനപരിപാടിയില്‍ വിഎച്ച്പി മുന്‍ വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ പങ്കെടുത്തു. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ അന്തര്‍ദേശീയ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ 18ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top