എന്‍ഡിഎയുടെ ശബരിമല മാര്‍ച്ച് ഡല്‍ഹിക്കാണ് നടത്തേണ്ടത്: കെ മുരളീധരന്‍

തിരുവനന്തപുരം: എന്‍ഡിഎയുടെ ശബരിമല സംരക്ഷണ മാര്‍ച്ച് ഡല്‍ഹിക്കാണ് നടത്തേണ്ടതെന്ന് കെപിസിസി പ്രചാരണ സമിതി കണ്‍വീനര്‍ കെ മുരളീധരന്‍ എംഎല്‍എ. വിഷയത്തില്‍ ബിജെപിക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ വിധിയെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരികയാണ് ചെയ്യേണ്ടിയിരുന്നത്. ശബരിമല വിധിയുടെ മറവില്‍ മറ്റു മതങ്ങളുടെ ആചാരങ്ങളെ ഇല്ലാതാക്കി ഇവിടെ ഏക സിവില്‍കോഡ് കൊണ്ടുവരികയാണവരുടെ ലക്ഷ്യം. അതേ പാതയിലാണ് സുന്നി പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയും. ശബരിമല പ്രശ്‌നത്തില്‍ ആര്‍എസ്എസ് രഹസ്യഅജണ്ട നടപ്പാക്കാന്‍ സഹായിക്കുന്ന നിലപാടാണ് സിപിഎമ്മിനെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top