എന്‍ഡബ്ല്യൂഎഫ് ജില്ലാ കലക്ടര്‍ക്ക് നിവേദനം സമര്‍പ്പിച്ചുആലപ്പുഴ: സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിക്കുകയും സ്വന്തം തീരുമാനപ്രകാരം കൊല്ലം സ്വദേശി ഷഫിന്‍ ജഹാനെ വിവാഹം കഴിക്കുകയും ചെയ്ത വൈക്കം സ്വദേശിനി ഹാദിയ എന്ന ബിഎച്ച്എംഎസ് ബിരുധധാരിണിയോട്  കോടതി സ്വീകരിച്ച നിലപാട്  പൗരസ്വാതന്ത്ര്യത്തിന്‍മേലുള്ള   കടന്നുകയറ്റമാണെന്നു എന്‍ഡബ്ല്യുഎഫ് ആലപ്പുഴ ജില്ലാക്കമ്മറ്റി അഭിപ്രായപ്പെട്ടു. ആശ്രയമറ്റ പൗരന്മാര്‍ക്ക് വിശിഷ്യ സത്രീ സമൂഹത്തിന് സുരക്ഷയേകേണ്ട കോടതി പോലും  വിവാഹ ബന്ധം വേര്‍പെടുത്തിയതിലുടെ ഹാദിയയുടെ സുരക്ഷിതത്വബോധം തകര്‍ത്തെറുകയും വീട്ടുതടങ്കലിലാക്കുകയുമാണ് ചെയ്തിരിക്കുന്നത്.   ഭരണഘടന അനുവദിച്ചു നല്‍കുന്ന മൗലികാവകാശങ്ങള്‍ ഹനിക്കുന്ന  ഇത്തരം കോടതി വിധികള്‍ക്കെതിരെ പൊതു സമൂഹം ഉണര്‍ന്നിരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഹാദിയയുടെ ജീവന് സംരക്ഷണമേകണമെന്നാവശ്യപ്പെട്ട് ഭാരവാഹികള്‍  ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന് നിവേദനവും സമര്‍പ്പിച്ചു. ജില്ലാപ്രസിഡന്റ് സഫിയ അസ്‌ലം, സെക്രട്ടറി മിനി നൈസാം, വൈസ് പ്രസിഡന്റ് നദിയ സുധീര്‍, ആലപ്പഴഏരിയ പ്രസിഡന്റ് ഷക്കീല മജീദ് തുടങ്ങിയവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.

RELATED STORIES

Share it
Top